തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടുമുയരുന്നു. ബുധനാഴ്ച 43,529 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയധികംപേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. മേയ് ആറിന് 42,464 ആയിരുന്നു.

രോഗബാധ ആശ്വസിക്കാൻ വകനൽകുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 95 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 6053 ആയി. ഒരുദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നതും ഇതാദ്യം. മരണനിരക്ക് 0.3 ശതമാനമാണ്. ദേശീയതലത്തിൽ ഇത് 1.09 ശതമാനമാണ്. മരണനിരക്ക് ഉയർന്നുനിൽക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ് -0.62 ശതമാനം.

ചികിത്സയിലുള്ളവരുടെ എണ്ണം 4,32,789 ആയി. 2729 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 1446 പേർക്ക് വെന്റിലേറ്റർ സഹായം നൽകുന്നുണ്ട്. ബുധനാഴ്ച 34,600 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,10,934 ആയി.

145 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. എറണാകുളത്ത് 6410 പേർക്കും മലപ്പുറത്ത് 5388 പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ രോഗികൾ നാലായിരത്തിനു മുകളിലാണ്.

രോഗനിരക്ക് ഉയരെ

സംസ്ഥാനത്ത് ഇതാദ്യമായി രോഗബാധനിരക്ക് 29.75 ശതമാനത്തിലെത്തി. 1,46,320 സാംപിളുകൾ പരിശോധിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗബാധനിരക്ക് ശരാശരി 27.3 ശതമാനമാണ്.

രോഗികള്‍ രോഗമുക്തര്‍

എറണാകുളം 6410 4474

മലപ്പുറം 5388 3946

കോഴിക്കോട് 4418 5540

തിരുവനന്തപുരം 4284 2338

തൃശ്ശൂര്‍ 3994 2319

പാലക്കാട് 3520 3100

കൊല്ലം 3350 2815

കോട്ടയം 2904 2171

ആലപ്പുഴ 2601 2518

കണ്ണൂര്‍ 2346 1907

പത്തനംതിട്ട 1339 1264

ഇടുക്കി 1305 1287

കാസര്‍കോട് 969 475

വയനാട് 701 446

േമയ് നാലുമുതലുള്ള രോഗബാധനിരക്ക് (ബ്രാക്കറ്റില്‍ പരിശോധിച്ച സാംപിള്‍)

മേയ് 4 26.08 ശതമാനം (1,42,588)

മേയ് 5 25.69 (1,63,321)

മേയ് 6 27.28 (1,55,632)

മേയ് 7 26.64 (1,44,345)

മേയ് 8 28.25 (1,48,546)

മേയ് 9 28.88 (1,23,980)

മേയ് 10 27.56 (99,748)

മേയ് 11 26.77 (1,39,287)

content highlights: kerala covid update