തിരുവനന്തപുരം: 41,054 സാംപിളുകൾ പരിശോധിച്ച ചൊവ്വാഴ്ച സംസ്ഥാനത്ത് 3215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 ആരോഗ്യപ്രവർത്തകർ അടക്കം 3102 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 43 പേർ വിദേശത്തുനിന്നും 70 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.
2532 പേരാണ് ചൊവ്വാഴ്ച രോഗമുക്തരായത്. 31,156 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 12 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 466 ആയി.
പുതുതായി 12 പ്രദേശങ്ങൾകൂടി ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. 10 പ്രദേശങ്ങളെ ഹോട്സ്പോട്ടിൽനിന്ന് ഒഴിവാക്കി. നിലവിൽ 617 ഹോട്സ്പോട്ടുകളാണുള്ളത്.
ജില്ല രോഗികൾ, രോഗമുക്തർ
തിരുവനന്തപുരം 656 268
മലപ്പുറം 348 303
ആലപ്പുഴ 338 234
കോഴിക്കോട് 260 306
എറണാകുളം 239 209
കൊല്ലം 234 151
കണ്ണൂർ 213 228
കോട്ടയം 192 138
തൃശ്ശൂർ 188 120
കാസർകോട് 172 258
പത്തനംതിട്ട 146 122
പാലക്കാട് 136 120
വയനാട് 64 32
ഇടുക്കി 29 43
content highlights: kerala covid update