തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 4,53,339 പേർക്ക് വാക്സിൻ നൽകി. ആദ്യമായാണ് ഒരുദിവസം ഇത്രയേറെ പേർക്കു നൽകുന്നത്. ശനിയാഴ്ച ലഭിച്ച 38,860 ഡോസ് കോവാക്സിൻ ഉൾപ്പെടെ രണ്ട് ലക്ഷത്തോളം വാക്സിനാണ് ഇനി സ്റ്റോക്കുള്ളത്. ഞായറാഴ്ച കൂടുതൽ വാക്സിൻ കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ വാക്സിനേഷൻ അനിശ്ചിതത്വത്തിലാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.