തിരുവനന്തപുരം: സംസ്ഥാനത്ത് 18,853 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,23,885 സാംപിളുകൾ പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ നിരക്ക് 15.22 ശതമാനമാണ്. കഴിഞ്ഞദിവസം ഇത് 15.3 ശതമാനമായിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 15.86. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ കോവിഡ് മരണസംഖ്യ 9375 ആയി.

ജില്ല രോഗികൾ രോഗമുക്തർ

 • മലപ്പുറം 2448 4143
 • കൊല്ലം 2272 1413
 • പാലക്കാട് 2201 2758
 • തിരുവനന്തപുരം 2150 2621
 • എറണാകുളം 2041 4973
 • തൃശ്ശൂർ 1766 1634
 • ആലപ്പുഴ 1337 2194
 • കോഴിക്കോട് 1198 1878
 • കണ്ണൂർ 856 1654
 • കോട്ടയം 707 709
 • പത്തനംതിട്ട 585 825
 • കാസർകോട് 560 545
 • ഇടുക്കി 498 735
 • വയനാട് 234 487