തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 1,35,631 ആയി. കൂട്ടപ്പരിശോധനയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽനിന്നു വെള്ളി, ശനി ദിവസങ്ങളിലായി ശേഖരിച്ച 3,00,971 സാംപിളിൽനിന്നടക്കം 1,21,763 സാംപിളുകൾ പരിശോധിച്ചു.

എറണാകുളത്ത് നാലായിരത്തിനടുത്താണ് പുതിയ രോഗികൾ. കോഴിക്കോട്, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ രണ്ടായിരം കടന്നു. 22 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ്മൂലം മരിച്ചവരുടെ എണ്ണം അയ്യായിരമായി. 5431 പേർ ബുധനാഴ്ച രോഗമുക്തരായി.

രോഗികൾ

എറണാകുളം- 3980, കോഴിക്കോട്- 2645, തൃശ്ശൂർ- 2293, കോട്ടയം- 2140, തിരുവനന്തപുരം-1881, മലപ്പുറം- 1874, കണ്ണൂർ- 1554, ആലപ്പുഴ- 1172, പാലക്കാട്- 1120, കൊല്ലം- 943, പത്തനംതിട്ട- 821, ഇടുക്കി- 768, കാസർകോട്- 685, വയനാട്- 538.