തിരുവനന്തപുരം: തിങ്കളാഴ്ച 3110 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. യു.കെ.യിൽ നിന്നുവന്ന ഒരാൾക്കുകൂടി രോഗബാധയുണ്ടായി. ഇതുവരെ 54 പേർക്ക് രോഗമുണ്ടായപ്പോൾ ആറുപേരിൽ ജനിതകമാറ്റം വന്ന വൈറസിനെ കണ്ടത്തി. കഴിഞ്ഞ ദിവസം 35,281 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങൾ കോവിഡ് കാരണമാണെന്ന് കണ്ടെത്തി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന്‌ വന്നവരാണ്. 2730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3922 പേർ രോഗമുക്തരായി.

63,346 പേർ ചികിത്സയിലാണ്‌.

രോഗികൾ, രോഗമുക്തർ

എറണാകുളം 443 485

കോഴിക്കോട് 414 404

മലപ്പുറം 388 457

കോട്ടയം 321 193

കൊല്ലം 236 299

തിരുവനന്തപുരം 222 212

ആലപ്പുഴ 186 441

പാലക്കാട് 176 201

തൃശ്ശൂർ 168 563

കണ്ണൂർ 160 277

ഇടുക്കി 141 46

പത്തനംതിട്ട 131 281

വയനാട് 76 34

കാസർകോട് 48 79