തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 5772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 2022 ആയി.

വെള്ളി, ശനി ദിവസങ്ങളിലായി 24 മണിക്കൂറിൽ 60,210 സാമ്പിളുകൾ പരിശോധിച്ചു. 9.59 ആണ് പോസിറ്റീവായവരുടെ നിരക്ക്. 53 ആരോഗ്യപ്രവർത്തകരടക്കം 5042 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. അതിൽ 639 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6719 പേർ ശനിയാഴ്ച രോഗമുക്തരായി. 66,856 പേർ ഇപ്പോൾ വിവിധ ജില്ലകളിലായി ചികിത്സയിലുണ്ട്. 5,57,441 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.

ജില്ല രോഗികൾ രോഗമുക്തർ

 • എറണാകുളം 797 658
 • മലപ്പുറം 764 740
 • കോഴിക്കോട് 710 622
 • തൃശ്ശൂർ 483 680
 • പാലക്കാട് 478 590
 • കൊല്ലം 464 681
 • കോട്ടയം 423 271
 • തിരുവനന്തപുരം 399 609
 • ആലപ്പുഴ 383 919
 • പത്തനംതിട്ട 216 167
 • കണ്ണൂർ 211 473
 • ഇടുക്കി 188 72
 • വയനാട് 152 79
 • കാസർകോട് 104 158