തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച 5722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4904 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
ചികിത്സയിലായിരുന്ന 6860 പേർ രോഗമുക്തരായി. 26 മരണങ്ങൾ കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1969 ആയി. 24 മണിക്കൂറിനിടെ 67,017 സാംപിൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്.
ജില്ല രോഗികൾ രോഗമുക്തർ
മലപ്പുറം 862 522
തൃശ്ശൂർ 631 836
കോഴിക്കോട് 575 894
ആലപ്പുഴ 527 626
പാലക്കാട് 496 406
തിരുവനന്തപുരം 456 658
എറണാകുളം 423 936
കോട്ടയം 342 402
കൊല്ലം 338 596
കണ്ണൂർ 337 337
ഇടുക്കി 276 219
പത്തനംതിട്ട 200 124
കാസർകോട് 145 146
വയനാട് 114 118