തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 6419 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,369 സാംപിൾ പരിശോധിച്ചു. 9.53 ശതമാനമാണ് പോസിറ്റീവ് ആയവരുടെ നിരക്ക്. 28 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1943 ആയി.

68 ആരോഗ്യ പ്രവർത്തകരടക്കം 5644 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 677 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7066 പേർ രോഗമുക്തരായി. 69,394 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ജില്ല രോഗികൾ രോഗമുക്തർ

എറണാകുളം 887 720

കോഴിക്കോട് 811 920

തൃശ്ശൂർ 703 793

കൊല്ലം 693 577

ആലപ്പുഴ 637 368

മലപ്പുറം 507 661

തിരുവനന്തപുരം 468 579

പാലക്കാട് 377 624

കോട്ടയം 373 776

ഇടുക്കി 249 185

പത്തനംതിട്ട 234 226

കണ്ണൂർ 213 376

വയനാട് 158 76

കാസർകോട് 109 185