തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 1500 കടന്നു. 1564 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. അടുത്തമാസത്തോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 മുതൽ 20,000 വരെയായേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

മൂന്നുമരണംകൂടി കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 129 ആയി. വ്യാഴാഴ്ചത്തെ രോഗബാധിതരിൽ 15 ആരോഗ്യപ്രവർത്തകരടക്കം 1404 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഓഗസ്റ്റ് ഏഴിനു മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55), എട്ടിനു മരിച്ച കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80), 10-നു മരിച്ച മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ (63) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.