തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച 5490 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യു.കെ.യിൽനിന്ന് വന്ന മൂന്നുപേരിൽ ജനിതക മാറ്റം വന്ന വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ 25, 27 വയസ്സുള്ള രണ്ടുപേർക്കും പത്തനംതിട്ടയിൽ 52 വയസ്സുള്ള ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ഒമ്പതുപേരിലാണ് വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
4337 പേർ രോഗമുക്തരായി. 66,503 പേർ ചികിത്സയിലുണ്ട്. 19 മരണങ്ങൾ കൂടി കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 3392 ആയി.
ജില്ല രോഗികൾ രോഗമുക്തർ
മലപ്പുറം 712 395
എറണാകുളം 659 599
കോഴിക്കോട് 582 482
പത്തനംതിട്ട 579 317
കൊല്ലം 463 263
കോട്ടയം 459 429
തൃശ്ശൂർ 446 402
ആലപ്പുഴ 347 485
തിരുവനന്തപുരം 295 296
കണ്ണൂർ 235 195
വയനാട് 229 171
പാലക്കാട് 210 194
ഇടുക്കി 202 41
കാസർകോട് 72 68