തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 5507 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 64,614 സാംപിളുകൾ പരിശോധിച്ചു. 8.52 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്. 69 ആരോഗ്യപ്രവർത്തകർ അടക്കം 5021 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

64,556 പേർ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 3347 ആയി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,19,765 ആയി.

യു.കെ.യിൽനിന്നു വന്ന ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽനിന്ന്‌ വന്നവരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55 ആയി.

രോഗികൾ, രോഗമുക്തർ

 • എറണാകുളം 813, 516
 • കോട്ടയം 709, 850
 • കോഴിക്കോട് 566, 425
 • പത്തനംതിട്ട 482, 320
 • തൃശ്ശൂർ 479, 432
 • കൊല്ലം 447, 277
 • മലപ്പുറം 400, 297
 • തിരുവനന്തപുരം 350, 298
 • ആലപ്പുഴ 349, 175
 • കണ്ണൂർ 273, 201
 • വയനാട് 207, 110
 • പാലക്കാട് 201, 227
 • ഇടുക്കി 173, 74
 • കാസർകോട് 58, 68