തിരുവനന്തപുരം: തിങ്കളാഴ്ച 41 ആരോഗ്യപ്രവർത്തകരടക്കം 1184 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഏഴുപേരുടെ മരണം കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 115 ആയി. തിങ്കളാഴ്ചത്തെ 1005 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ 114 പേരുടെ രോഗഉറവിടമറിയില്ല. തിങ്കളാഴ്ച 784 പേർ രോഗമുക്തരായി.

ഓഗസ്റ്റ് അഞ്ചിനു മരിച്ച എറണാകുളം നായരമ്പലം സ്വദേശിനി ഗ്രേസി ഷൈനി (54), ഏഴിനു മരിച്ച കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസർേകാട് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി (68), വയനാട് കല്പറ്റ സ്വദേശി അലവിക്കുട്ടി (65), എട്ടിനു മരിച്ച മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ (64), തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50) എന്നിവരുടെ പരിശോധനാഫലമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്.