തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കൺടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്ന കാര്യം ജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്. പോലീസുമായി ബന്ധപ്പെട്ട് കൺടെയ്ൻമെന്റ് സോണുകളും മൈക്രോ കൺടെയ്ൻമെന്റ് സോണുകളും കണ്ടെത്തുന്നതിന്റെ ഉത്തരവാദിത്വം ദുരന്തനിവാരണ അതോറിറ്റിക്കാണ്. നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം മാത്രമാണ് പോലീസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറാൻ ജില്ലാ അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സമ്പർക്കവിവരം തയ്യാറാക്കുന്നതടക്കം പോലീസിന് കൂടുതൽ ഉത്തരവാദിത്വം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് വ്യക്തത വരുത്തിയത്.