തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ച. രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവന്നേക്കും. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. രണ്ടുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. വി.വി. പാറ്റുകൾ എണ്ണിയശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവിൽ പട്ടം സെയ്ൻറ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ.

നിയമസഭയിലെ നിലവിലെ കക്ഷിനില

എൽ.ഡി.എഫ്. 91

യു.ഡി.എഫ്. 42

എൻ.ഡി.എ. 2

ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ബി.ജെ.പി. 

നിയമസഭാതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാണയിലും വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കുമ്പോള്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ബി.ജെ.പി.

അഭിപ്രായവോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പി. സഖ്യത്തിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 51 നിയമസഭാമണ്ഡലങ്ങളിലേക്കും രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് മുന്‍തൂക്കം നിലനിര്‍ത്താനാവുമോയെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്..

നിലവിലെ കക്ഷിനില

1. മഹാരാഷ്ട്ര (ആകെ -288)

ബി.ജെ.പി. -122

ശിവസേന -63

കോണ്‍ഗ്രസ് -42

എന്‍.സി.പി -41

സി.പി.എം. -1

മറ്റുള്ളവര്‍ -19

--------

2. ഹരിയാണ (ആകെ സീറ്റ് 90)

ബി.ജെ.പി. -47

ഐ.എന്‍.എല്‍.ഡി. -19

കോണ്‍ഗ്രസ് -15

മറ്റുള്ളവര്‍ -9

 

Kerala by election results