ക്ഷാമകാലത്തും പെൻഷൻകാർക്ക് ‘ലേശം’ ക്ഷേമംകൂട്ടി ബജറ്റ് പ്രഖ്യാപനം. എല്ലാ ക്ഷേമപെൻഷനുകളും നൂറുരൂപ വീതം കൂട്ടി 1300 രൂപയാക്കി. സാമ്പത്തികഞെരുക്കം എന്ന് അടിവരയിടുമ്പോഴും ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണെന്ന് പറയാതെ പറഞ്ഞാണ് ധനമന്ത്രി എല്ലാർക്കും ‘ക്ഷേമം നേർന്നത്’.

പെൻഷനിൽനിന്ന് ‘പിടിച്ചത്’ പെൻഷനിലേക്ക് തിരിച്ചുകൊടുത്താണ് സാമ്പത്തികശാസ്ത്രത്തിന്റെ ‘സിംപിൾ’ മിടുക്ക് ധനമന്ത്രി കാണിച്ചത്. ക്ഷേമപെൻഷൻ കൈപ്പറ്റുന്ന അനർഹരെ കണ്ടെത്തി ഒഴിവാക്കിയതിലൂടെ 700 കോടി രൂപ ലാഭിക്കാമെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. ഈ തുക ഉപയോഗിച്ചാണ് ക്ഷേമപെൻഷനുകളിലെ നൂറുരൂപയുടെ വർധനയെന്നും ധനമന്ത്രി പറയുന്നു.

സാമൂഹികക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റിലെ ഇതുവരെയുള്ള കണക്കുപ്രകാരം 43.33 ലക്ഷം പേരാണ് മസ്റ്ററിങ് പൂർത്തിയാക്കി പെൻഷന് അർഹരായവർ. 4.03 ലക്ഷം ഇപ്പോഴും മസ്റ്ററിങ് പൂർത്തിയാക്കിയിട്ടില്ല. ഇവരെ അനർഹരായി കണക്കാക്കിയാൽ നൂറുരൂപവെച്ച് പെൻഷൻ കൂട്ടുമ്പോൾ മാസം ഏതാണ്ട് 44 കോടി രൂപയും പ്രതിവർഷം 528 കോടി രൂപയും അധികമായി കണ്ടെത്തേണ്ടിവരും.

ബജറ്റിലെ വെളിപ്പെടുത്തൽ പ്രകാരം 4.98 ലക്ഷംപേർ ഇതുവരെ മസ്റ്ററിങ്ങിന് നടപടികൾക്ക് ഹാജരായിട്ടില്ല. മരിച്ചവർ, സർക്കാർ പെൻഷൻകാർ, സ്ഥലത്ത് ഇല്ലാത്തവർ, അനർഹരായി ഒന്നിലേറെ പെൻഷൻ വാങ്ങുന്നവരൊക്കെ പട്ടികയിൽനിന്ന് പുറത്താകും. അങ്ങനെയാകുമ്പോൾ 700 കോടി രൂപ മുഴുവനായും ക്ഷേമപെൻഷൻ ഇനത്തിലേക്ക് നീക്കിവെക്കേണ്ടിവരില്ല. അതിൽ മിച്ചം പിടിക്കാൻ സർക്കാരിന് സാധിക്കും.

കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ 9311 കോടി രൂപയാണ് ക്ഷേമപെൻഷനുകൾക്ക് നൽകിയത്. നിലവിലെ ഇടതുസർക്കാർ ഇതുവരെ 22,000 കോടി രൂപ നൽകിക്കഴിഞ്ഞു. 13 ലക്ഷം വയോജനങ്ങൾക്ക് പുതുതായി ക്ഷേമപെൻഷനുകൾ നൽകിയതായും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

ക്ഷേമപെൻഷനുകൾ-നിലവിൽ-നൂറുരൂപ കൂടുമ്പോൾ

കർഷകത്തൊഴിലാളി 1200 1300

വാർധക്യകാല 1200 1300

വാർധക്യകാല പെൻഷൻ 75 വയസ്സിനു മുകളിൽ 1500 1600

ശാരീരിക-മാനസിക വെല്ലുവിളി 80 ശതമാനത്തിന് മുകളിൽ 1300 1400

ശാരീരിക-മാനസിക വെല്ലുവിളി 1200 1300

അവിവാഹിതർ 1200 1300

വിധവ 1200 1300

***

ഒറ്റനോട്ടത്തിൽ

* പിന്നാക്കസമുദായ േക്ഷമത്തിന് 101 േകാടി

* ന്യൂനപക്ഷ േക്ഷമത്തിന് 42 േകാടി

* മുന്നാക്കസമുദായ േക്ഷമത്തിന് 36 േകാടി

* കർഷകത്തൊഴിലാളി േക്ഷമനിധി േബാർഡിന് അനുവദിച്ചിരുന്ന 100 േകാടി ഉടൻ നൽകും.

* ഒ.ഇ.സി. വിദ്യാഭ്യാസ പദ്ധതികൾക്ക് 53 േകാടി

* സ്കോളർഷിപ്പുകൾക്ക് കേന്ദ്രവിഹിതമടക്കം 36 േകാടി

* മൺപാത്രവികസന േകാർപ്പറേഷന് ഓഹരിമൂലധനമായി 50 ലക്ഷം

*വയോമിത്രം പരിപാടിക്ക് 24 കോടി

*വയോജനങ്ങൾക്കുള്ള പകൽവീടുകൾക്ക് നിലവിലുള്ള വായനശാലകളും വാടകയ്ക്കെടുക്കുന്ന വീടുകളും ഉപയോഗപ്പെടുത്തും

* ഭിന്നശേഷിക്കാർക്കുള്ള അനുയാത്ര, ശ്രുതിതരംഗം, ആരോഗ്യകിരണം പദ്ധതികൾക്ക് 50 േകാടി

* ഭിന്നശേഷിക്കാരുെട പരിചരണസഹായികൾക്കുള്ള അലവൻസ് 40 േകാടി.

* മാനസികാരോഗ്യ പരിപാടികൾക്ക് 30 കോടി

* ട്രാൻസ്െജൻേഡഴ്‌സിനുള്ള മഴവില്ല് പരിപാടിക്ക് അഞ്ചുകോടി

* ബാരിയർ ഫ്രീ േകരളയ്ക്ക് ഒൻപത് േകാടി. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകൾക്ക് 40 േകാടി, 18 വയസ്സു കഴിഞ്ഞവരുെട സംരക്ഷണത്തിന്‌ 10 േകാടി.

പാട്ടോർമ

കരുണാമയനേ, കാവൽവിളക്കേ

ചിത്രം: ഒരു മറവത്തൂർ കനവ്

സംഗീതം: വിദ്യാസാഗർ