തിരുവനന്തപുരം : പഞ്ഞകാലത്ത് വമ്പൻ പദ്ധതികൾക്കുമുതിരാതെ, ക്ഷേമമുറപ്പാക്കി സംസ്ഥാന ബജറ്റ്. ഒറ്റനോട്ടത്തിൽ കൈക്കുടന്ന നിറയെ പദ്ധതികളുണ്ടെന്നു തോന്നും. എന്നാൽ, നേരത്തേ തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കാനാണ് ഊന്നൽ. തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പദ്ധതികൾക്കാണ് മേൽക്കൈ.

ക്ഷേമപെൻഷൻ കൂട്ടിയതിലൂടെ ദുർബലരെ കരുതിയപ്പോൾ, ഭൂമിയുടെ ന്യായവിലയും വാഹനനികുതിയും വർധിപ്പിച്ച് വരുമാനത്തിനുള്ള വഴികൾ ധനമന്ത്രി ടി.എം. തോമസ് ഐസക് കണ്ടെത്തി. റവന്യൂ, സേവനങ്ങളുടെ നിരക്കുകൾ കൂടി. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനമാണ് വർധന. പതിവിൽനിന്നു വ്യത്യസ്തമായി മദ്യനികുതിയിൽ തൊട്ടില്ല. 25 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന 1000 കേന്ദ്രങ്ങൾവഴി സാധാരണക്കാരുടെ മനസ്സിൽ ഇടംനേടാനും ധനമന്ത്രി ശ്രമിക്കുന്നു.

ക്ഷേമം

ക്ഷേമപെൻഷനുകൾ 1300 രൂപയാക്കി. വർധന 100 രൂപ.

ആശാവർക്കർമാരുടെ ഓണറേറിയം 500 രൂപ കൂട്ടി

പ്രൈമറിസ്കൂൾ അധ്യാപകരുടെ അലവൻസിൽ മാസം 50 രൂപ വർധന

സ്കൂൾ പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ കൂട്ടി

സ്കൂൾ യൂണിഫോം അലവൻസ് 400-ൽനിന്ന് 600 രൂപയാക്കി

ഇലക്‌ട്രിക് ഓട്ടോകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി ഒഴിവാക്കി

വിദേശജോലിക്കായി പതിനായിരം നഴ്‌സുമാർക്ക് ക്രാഷ് കോഴ്‌സ്

ഭാരം

ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി

കെട്ടിടങ്ങളുടെ ആഡംബരനികുതി കൂട്ടി

ഒറ്റത്തവണനികുതി, പോക്കുവരവ് ഫീസ്‌ കൂട്ടി

ലൊക്കേഷൻമാപ്പിന് 200 രൂപ

രണ്ടുലക്ഷംവരെയുള്ള ബൈക്കുകളുടെ നികുതി ഒരു ശതമാനം കൂട്ടി

പതിനഞ്ചുലക്ഷംവരെ വരുന്ന കാറുകൾക്ക്‌ രണ്ടുശതമാനം നികുതി വർധന

സ്വകാര്യ മുച്ചക്രവാഹനങ്ങൾക്കും കൺസ്ട്രക്‌ഷൻ വാഹനങ്ങൾക്കും രണ്ടുശതമാനം നികുതിവർധന

സ്കൂൾവാഹനങ്ങളുടെ നികുതി കൂട്ടി

പ്രഖ്യാപനം

കിഫ്ബിയിൽനിന്ന് 20,000 കോടി ചെലവിടും

നവംബർമുതൽ സി.എഫ്.എൽ.‍, ഫിലമെന്റ് ബൾബുകൾ നിരോധിക്കും

ലൈഫ്മിഷനിൽ ഒരുലക്ഷം പുതിയ വീടുകൾ

25 രൂപയ്ക്ക് ഊണ് ആയിരംകേന്ദ്രങ്ങളിൽ

ആലപ്പുഴയിൽ കാൻസർ

മരുന്ന്‌ നിർമാണത്തിന്‌

ഓങ്കോളജി പാർക്ക്‌

നഗരങ്ങളിൽ ഷീലോഡ്ജുകൾ

സർക്കാർ, എയ്ഡഡ് കോളേജുകളിൽ ആയിരം തസ്തിക

പുതിയ 60 ന്യൂജെൻ ഇന്റർ ഡിസിപ്ലിനറി കോഴ്‌സുകൾ.

ആയിരം കോടിയുടെ പുതിയ ഗ്രാമീണറോഡ്

Content Highlihgts: Kerala budget 2020