കോട്ടയം: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് രോഗികളുടെ എണ്ണപ്രകാരം ചുവപ്പുമേഖല പട്ടികയിൽ കേരളവും മഹാരാഷ്ട്രയുംമാത്രം. നൂറുപരിശോധനയിൽ 9.5 ശതമാനം നിരക്ക് എന്നനിലയിൽ നിൽക്കുന്ന കേരളമാണ് രോഗവ്യാപനത്തിൽ ഒന്നാമത് തുടരുന്നത്.
മഹാരാഷ്ട്രയിൽ അഞ്ചുശതമാനമാണ് പോസിറ്റീവ് നിരക്ക്. 4.7 ശതമാനത്തോടെ നാഗാലാൻഡ് ചുവപ്പുരേഖയുടെ തൊട്ടടുത്താണ്. ഇതാദ്യമായി 22 സംസ്ഥാനങ്ങൾ ഒരുശതമാനത്തിൽ താഴെ കോവിഡ് പോസിറ്റീവ് കേസുകളോടെ ഏറ്റവും കുറഞ്ഞ രോഗവ്യാപനതോതിലെത്തി. ഡിസംബർ 22 മുതൽ ജനുവരി 22 വരെയുള്ള കണക്കനുസരിച്ചാണ് കേന്ദ്ര കോവിഡ് കൺട്രോൾവിഭാഗം വിലയിരുത്തൽ നടത്തിയത്.
കേരളം രണ്ടാഴ്ചത്തെ ശരാശരിയിൽമാത്രമാണ് പത്തുശതമാനത്തിൽ താഴെയെന്ന നിരക്കിൽ. പ്രതിദിനനിരക്ക് ഇപ്പോൾ 11 ശതമാനത്തിലേറെയാണ്. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കേരളത്തിലാണ്. ഞായറാഴ്ച വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 72,728 പേർ രോഗബാധിതരായുണ്ട്. ജനസംഖ്യാനുപാതവും രോഗികളുടെ എണ്ണത്തിലെ വർധനയും കണക്കാക്കിയാൽ കേരളമാണ് മരണനിരക്കിൽ ഏറെ പിന്നിൽ. 3587 പേരാണ് ഇതുവരെ മരിച്ചത്.
മഹാരാഷ്ട്രയിൽ 45,093 പേരാണ് നിലവിലെ രോഗികൾ. കോവിഡ്മൂലം ഏറ്റവും ആൾനാശമുണ്ടായത് മഹാരാഷ്ട്രയിലാണ്.
ഏറ്റവും കുറവ് രോഗികളുള്ള പ്രദേശം നിലവിലെ രോഗികളുടെ എണ്ണം ആകെ മരണം
ആൻഡമാൻ 24 62
അരുണാചൽ പ്രദേശ് 37 56
ദാദ്രാനഗർ ഹവേലി 10 2
ലഡാക്ക് 62 129
മേഘാലയ 122 146
മിസോറം 58 9
Content Highlight: Kerala and Maharashtra are on Covid red zone List