തിരുവനന്തപുരം: കീം പ്രവേശനപരീക്ഷ നടത്തിയതിൽ ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയത് തിരുവനന്തപുരം ജില്ലയിലെ 38 കേന്ദ്രങ്ങളിൽ ഒരിടത്താണ്. പക്ഷേ, രോഗബാധയുണ്ടായ രണ്ടു കുട്ടികൾ പരീക്ഷയെഴുതിയത് അവിടെയല്ല. കരമനയിലെ സെന്ററിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് ഒരാൾ പരീക്ഷ എഴുതിയത്. തൈക്കാട് കേന്ദ്രത്തിൽ എഴുതിയ കുട്ടിക്കൊപ്പം ഹാളിലുണ്ടായിരുന്നവരെ കണ്ടെത്തിയിട്ടുണ്ട്. അവരെ നിരീക്ഷണത്തിലാക്കും. കോട്ടൺഹില്ലിൽ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ പിതാവിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്നതും പരിശോധിക്കും -അദ്ദേഹം പറഞ്ഞു.

Content Highlight: Two students test positive for covid-19 after appearing for KEAM exam