വസാന ദിനം കരൾ പിളർക്കുന്ന നോവായി അലീനയുടെ പാഠപുസ്തകവും...

കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനങ്ങളിൽ ഞങ്ങൾ രക്ഷാപ്രവർത്തകരുടെ കണ്ണുനിറച്ച കാഴ്ചകളിലൊന്നായിരുന്നു തകർന്നുവീണ വീട്ടിലെ കോൺക്രീറ്റ് തൂണിനടിയിൽനിന്ന് രക്ഷയ്ക്കായി നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്! അച്ഛന്റെ കൈയിൽനിന്ന് പിടിവിട്ട് നൂലിട വ്യത്യാസത്തിലാണ് അലീനയുടെ ജീവനെടുത്ത് മുത്തപ്പൻ കുന്ന് വീടിനുമുകളിലേക്ക് മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങിയത്.

കണ്ടെത്താനുള്ള പതിനൊന്ന് പേർക്കായുള്ള അവസാന തിരച്ചിലിനായി ഒരിക്കൽക്കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാഠപുസ്തകം കൈയിൽ തടഞ്ഞത്. ചൊവ്വാഴ്ച തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു.

-കേരള അഗ്നിരക്ഷാ സേന ഫെയ്സ്ബുക്കിൽ കുറിച്ചത്