കാവാലം: നാട്യശാസ്ത്രം ചര്‍ച്ചചെയ്യുമ്പോഴും കവിത ചൊല്ലുമ്പോഴുമെല്ലാം കാവാലത്തിന്റെയുള്ളില്‍ ഒരു സ്വകാര്യദുഃഖം ഘനീഭവിച്ചിരുന്നു. 2009 ഒക്ടോബറില്‍ മൂത്തമകന്‍ ശ്രീഹരിയുടെ ആകസ്മിക നിര്യാണമാണ് കാവാലത്തെ ദുഃഖിതനാക്കിയത്.
സോപാനം ട്രൂപ്പിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത് ശ്രീഹരിയാണ്. എല്ലാ പരിപാടികളും നിയന്ത്രിച്ചിരുന്നതും ശ്രീഹരിതന്നെ.
 
ശ്രീഹരി 'പോയപ്പോള്‍' നാടകക്കളരിയുടെ പ്രവര്‍ത്തനങ്ങളും സാഹിത്യപ്രവര്‍ത്തനങ്ങളും സ്വയം ഏറ്റെടുക്കേണ്ടിവന്നു കാവാലത്തിന്.
എത്ര തിരക്കുള്ള സമയത്തും തിരുവനന്തപുരത്തുനിന്ന് കാവാലത്തുള്ള വീട്ടിലെത്തി ഒരാഴ്ചയെങ്കിലും താമസിക്കുമായിരുന്നു.
 
എവിടൊക്കെ പോയാലും ഒടുവില്‍ ഇവിടെയാണ് അന്ത്യവിശ്രമമെന്ന് മകന്റെ അന്ത്യവിശ്രമസ്ഥലം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുമായിരുന്നു. കാവാലത്ത് താമസിക്കുന്ന സമയത്ത് രാവിലെ പ്രഭാതനടത്തവും ക്ഷേത്രദര്‍ശനവും കുടുംബവീടായ ചാലയില്‍പോക്കും പതിവായിരുന്നു.