കാസർകോട്: പെരിയ കല്യോട്ടെ ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ അയ്യങ്കാവ് വീട്ടിൽ പീതാംബരന്റെ വീട് ഒരുസംഘം തകർത്തു. വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന്‌ രണ്ടുകിലോ മീറ്റർ ദൂരത്താണ് പീതാംബരന്റെ വീട്.

വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനൽച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂർണമായും അടിച്ചുതകർത്തു. വീടിന്റെ ഒരുഭാഗവും ഒഴിയാത്ത രീതിയിലാണ് നശിപ്പിച്ചത്. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു. പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് മാറി. ഇവിടെ പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകം നടന്നതിനുശേഷം പ്രദേശത്ത് ഒരുസംഘം വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. വ്യാപാരസ്ഥാപനങ്ങളും വീടും ബീഡിക്കമ്പനിയുമുൾപ്പെടെ തകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളിൽ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബേക്കൽ പോലീസ് അറിയിച്ചു.

content highlights: kasargod double murder, peethambaran, cpm., house damaged