തിരുവനന്തപുരം: കാസർകോട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിതും മരുമകൾ ഡോ. ശ്രീജയും ചേർന്ന് നടത്തിക്കൊടുക്കും. നവദമ്പതികളായ ഇവർ ഇതിനായി വിവാഹസത്കാരം ഒഴിവാക്കി. ഈ പണംകൂടി കൃഷ്ണപ്രിയയുടെ വിവാഹത്തിന് ഉപയോഗിക്കാനാണ് മകന്റെയും മരുമകളുടെയും തീരുമാനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം.

21-ന് നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലും 23-ന് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും‌മാണ് വിവാഹസത്കാരം നിശ്ചയിച്ചിരുന്നത്.

ഓലമേഞ്ഞ കുടിലിൽ കഴിയുന്ന വീട്ടുകാരുടെ ഏക പ്രതീക്ഷയായിരുന്നു കൃപേഷ്. അദ്ദേഹത്തിന്റെ മരണത്തോടെ ആ കുടുംബം അനാഥമാകാൻ പാടില്ലെന്നും എല്ലാവരും ഒപ്പംനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

content highlights: kasargod double murder, kripesh, ramesh chennithala