saju georgeകാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ ഒരു സി.പി.എം. പ്രവർത്തകൻകൂടി അറസ്റ്റിൽ. കൊലപാതകത്തിനുപയോഗിച്ച വടിവാൾ കൊണ്ടുവന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ സജി സി. ജോർജ് (40) ആണ് അറസ്റ്റിലായത്.

കൊലനടന്ന് അടുത്തദിവസം രാത്രി കൊലയാളികൾ സഞ്ചരിച്ചതായി സംശയിക്കുന്ന കാറെടുക്കാനായി എത്തിയപ്പോൾ സജിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് സി.പി.എം. നേതാക്കളെത്തി ഇയാളെ പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു.

content highlights: kasargod double murder,cpm