മട്ടന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ഇത്തവണ സി.പി.ഐ.ക്ക് സീറ്റില്ലാത്തത് ദു:ഖകരമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, സി.പി.ഐ.ക്ക് ജില്ലയിൽ ആദ്യമായി സീറ്റ് ലഭിച്ചത് 2011-ൽ ആണെന്നത് ഓർക്കണം. ചടയമംഗലം ഉൾപ്പടെയുള്ള നാലു മണ്ഡലങ്ങളിൽ തർക്കങ്ങളൊന്നുമില്ല. എല്ലാ സ്ഥാനാർഥികളെയും ഒരു ദിവസംതന്നെ പ്രഖ്യാപിക്കണമെന്നില്ലല്ലോ. പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് സി.പി.ഐ.യുടേത് -കാനം പറഞ്ഞു.