തിരുവനന്തപുരം: 56ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മാതൃഭൂമിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പിലാക്കിയ പ്രതിഭാ പുരസ്‌കാരം വിജയികള്‍ക്ക് സമ്മാനിച്ചു. എച്ച്.എസ്. വിഭാഗത്തില്‍ നാടോടിനൃത്തം, ലളിതഗാനം, തബല എന്നീ ഇനങ്ങളിലും എച്ച്.എസ്.എസ്. വിഭാഗത്തില്‍ കഥകളി, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിലും ഒന്നാംസ്ഥാനം നേടിയവര്‍ക്ക് രണ്ട്ഗ്രാം വീതം സ്വര്‍ണവും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി. എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ ബാദല്‍ ചന്ദ്രദാസ് എച്ച്.എസ്.എസ്. വിഭാഗത്തിനും മാതൃഭൂമി യൂണിറ്റ് മാനേജര്‍ മുരളി ആര്‍. എച്ച്.എസ്. വിഭാഗത്തിനും സമ്മാനങ്ങള്‍ നല്‍കി.