കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ പി.സി. ജോര്‍ജിന്റെ ചോറ്റിയിലുള്ള വീട് കുത്തിത്തുറന്ന് മേഷണം നടത്തിയ കേസ്സില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ എത്തിച്ച് തെളിവെടുത്തു.2011 ഏപ്രില്‍ 23 നാണ് മോഷണം നടത്തിയത്.പോലീസുകാരനായ മണികണ്ഠനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുമ്പോഴായിരുന്നു ഇയാള്‍ പി.സി.ജോര്‍ജിന്റെ വീട്ടില്‍ കയറിയത്.ആളില്ലാതിരുന്ന വീടിന്റെ അടുക്കളയില്‍നിന്ന് ഇന്‍ഡക്ഷന്‍ കുക്കറും സമീപത്തെ മുറിയില്‍ നിന്ന് സ്വര്‍ണമാലയും, കുടയും മോഷ്ടിച്ചതായി ആട് ആന്റണി പോലീസിനോട് സമ്മതിച്ചു.വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് ആന്റണി വീടിനുള്ളില്‍ കടന്നത്.വിരലടയാള വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിരല്‍പ്പാടുകള്‍ ആട് ആന്റണിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.കാഞ്ഞിരപ്പള്ളി പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തത്.തെളിവെടുപ്പിനു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.