തിരുവനന്തപുരം: സ്ത്രീപീഡനക്കേസിൽനിന്ന് എൻ.സി.പി. നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ജനാധിപത്യത്തിനു തീരാക്കളങ്കമാണ്. എൻ.സി.പി. അന്വേഷിക്കട്ടെ എന്ന സി.പി.എം. നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മുമ്പ് പാർട്ടിയിലെ പല പീഡനങ്ങളും സി.പി.എം. ഒതുക്കിത്തീർത്തത് ഇത്തരം അന്വേഷണത്തിലൂടെയാണ്. ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനു നേതൃത്വംനൽകുമെന്നും അദ്ദേഹം പറഞ്ഞു.