തിരുവനന്തപുരം: ഫോൺ ചോർത്തലിലൂടെയാണ് നരേന്ദ്രമോദി രണ്ടാമതും അധികാരത്തിലെത്തിയതെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പി. പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പു ഫോണുകൾ ചോർത്തി മോദിസർക്കാർ ജനാധിപത്യത്തെ അട്ടിമറിച്ചു. പൗരന്മാരുടെ ഫോൺ ചോർത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഇടപെടൽ നടത്തുകയാണ്.

സർക്കാർസംവിധാനങ്ങൾക്കു മാത്രം ലഭിക്കുന്ന ‘പെഗാസസ്’ എന്ന സ്പൈ സോഫ്റ്റ്‌വേറാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യ അകറ്റിനിർത്തിയിരുന്ന ഇസ്രയേലിന് മോദിസർക്കാർ അധികാരത്തിലേറിയതിനു ശേഷമാണ് ചുവന്ന പരവതാനി വിരിച്ചുകൊടുത്തതെന്നും സുധാകരൻ പറഞ്ഞു.