ചേർത്തല: ജെ.എസ്.എസ്. ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മ തന്നെയാണെന്നും അവർ പാർട്ടിയിൽ ഒന്നാംസ്ഥാനക്കാരിയാണെന്നും ജെ.എസ്.എസ്. സമാന്തരവിഭാഗം സംസ്ഥാന സെന്റർ.

ആലപ്പുഴയിൽ കഴിഞ്ഞദിവസം നടന്നത് ജെ.എസ്.എസിലെ ഒരുവിഭാഗത്തിന്റെ സമ്മേളനം മാത്രമാണ്. അവരുടെ അജൻഡ നടപ്പാക്കാനുദ്ദേശിച്ചാണ് ഗൗരിയമ്മയെ മാറ്റിയത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും തങ്ങളോടൊപ്പമാണെന്നും യോഗം അവകാശപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ടി.കെ. സുരേഷ് അധ്യക്ഷനായി. സി.എം. അനിൽകുമാർ, സീതത്തോട് മോഹനൻ, കടവൂർ ചന്ദ്രൻ, പൊൻമന അജയൻ, വി.കെ. ഗൗരീശൻ, എ.ബി. രാധാകൃഷ്ണൻ, ബാലൻ ചാലക്കുടി, വയലാർ സന്തോഷ്, ജോഷി മണപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights;  K. R. Gowri Amma, jss