തേഞ്ഞിപ്പലം: പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് നൽകാതിരുന്ന വിഷയത്തിൽ സുരേഷ് ഗോപി എം.പി.യെ പിന്തുണച്ച് കെ. മുരളീധരൻ എം.പി.

സല്യൂട്ട് എം.പി.മാർക്ക് അവകാശപ്പെട്ടതാണെന്നും എം.പി.മാർ ആരും ഓടുപൊളിച്ച് സഭയിൽ ഇറങ്ങിയവരല്ലെന്നും കെ. മുരളീധരൻ എം.പി. പറഞ്ഞു. പ്രോട്ടോകോൾ പ്രകാരം ചീഫ് സെക്രട്ടറിയേക്കാൾ അവകാശം എം.പി.മാർക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെഹ്‌റു സെക്കുലർ അവാർഡുദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.