തിരുവനന്തപുരം: മികച്ച വിജയം നേടിയ കുട്ടികൾക്കുപോലും പ്ലസ് വൺ പ്രവേശനത്തിന് ഇഷ്ടവിഷയവും വീടിനടുത്തുള്ള സ്കൂളിൽ പ്രവേശനവും കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം ജില്ലാടിസ്ഥാനത്തിൽ വിഷയം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ എ പ്ലസ് കൂടുതലാണ്. മനഃപൂർവം കൊടുത്തതല്ല. കോവിഡ്കാലമാണ്. പാഠപുസ്തകം മുഴുവൻ പഠിക്കണമെന്ന് പറയാൻ പറ്റില്ലല്ലോ. നമ്മുടെ മക്കളാണ് അവർ. അതുകൊണ്ട് ഫോക്കസ് ഏരിയ കൊടുത്തു. ആ ഭാഗം നന്നായി പഠിച്ച് കുട്ടികൾ പരീക്ഷയെഴുതിയപ്പോൾ എ പ്ലസിന്റെ എണ്ണംകൂടി -മന്ത്രി നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

അതിനിടെ, പ്ലസ് വൺ പ്രവേശനം കിട്ടാത്ത കുട്ടികൾ സാമൂഹികമാധ്യമത്തിൽ മന്ത്രിയുടെ പോസ്റ്റിനു താഴെ പരാതിയുമായെത്തി.