തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ ഉയർത്തിയതിനൊപ്പം സർക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട് ഇതിനോടകം 2500ഓളം സൗജന്യ എം.ബി.ബി.എസ്. സീറ്റുകൾ നഷ്ടപ്പെടുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

സർക്കാർ സീറ്റുകൾ നഷ്ടപ്പെട്ടതു മൂലം നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ പാവപ്പെട്ട വീടുകളിലെ കുട്ടികളും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ താങ്ങാനാവാത്ത ഫീസ് നൽകേണ്ടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

2011-12 വർഷങ്ങളിൽ പ്രഖ്യാപിച്ചതും സ്ഥലവും പണവും കണ്ടെത്തി നിർമാണം തുടങ്ങുകയും ചെയ്ത കാസർകോട്, വയനാട്, ഇടുക്കി, കോന്നി, തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് എന്നിവ ഇനിയും തുടങ്ങാത്തതുമൂലമാണ് സൗജന്യ സർക്കാർ സീറ്റുകൾ നഷ്ടപ്പെട്ടത്.

500ലധികം സീറ്റുകളാണ് ഓരോ വർഷവും നഷ്ടപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

content highlights: irresponsibilty of left government led to the loss of 2500 government medical seat -oommen chandy