തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂൾ കൊമേഴ്‌സ് അധ്യാപക തസ്തികയ്ക്ക് നവംബർ 4, 5, 6 തീയതികളിൽ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി. ഇവ നവംബർ 24, 25 തീയതികളിലായി പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ സന്ദേശം അയച്ചതായി പി.എസ്.സി. അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471-2546439 നമ്പരിൽ ലഭിക്കും.

കോവിഡ് പോസിറ്റീവുകാർ ജില്ലാ ഓഫീസിൽ അറിയിക്കണം

പി.എസ്.സി. പരീക്ഷയ്ക്കു ഹാജരാകുന്ന കോവിഡ് പോസിറ്റീവ് ആയവർ പരീക്ഷയെഴുതുന്ന ജില്ലയിലെ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. ജില്ലാ ഓഫീസിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചാണ് പരീക്ഷയെഴുതേണ്ടത്.

content highlights: interview postponed