തിരുവനന്തപുരം: സംസ്ഥാനത്ത് 72 പഞ്ചായത്തുകളിൽ രോഗസ്ഥിരീകരണ നിരക്ക് 50 ശതമാനത്തിനുമുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നൂറിലധികം പഞ്ചായത്തുകളിൽ 30 ശതമാനത്തിനുമുകളിലാണിത്. 500 മുതൽ 2000വരെ പേർ ചികിത്സയിലുള്ള 57 പഞ്ചായത്തുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിൽ 50 ശതമാനം സ്ഥിരീകരണ നിരക്കുള്ള 19 പഞ്ചായത്തുകളുണ്ട്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണംകൂടുതലാണ്. മറ്റുജില്ലകളിൽ കുറയുന്നുണ്ട്.

കൂടുതൽ ഡോക്ടർമാരെ നിയമിക്കും

പ്രതിരോധപ്രവർത്തനങ്ങൾക്കായി കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിരമിച്ച ഡോക്ടർമാരെയും അവധികഴിഞ്ഞ ഡോക്ടർമാരെയും ഉപയോഗിക്കും. പഠനം പൂർത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: in 72 panchayaths tpr is above 50%