കൊല്ലം : കെ.എസ്.ആർ.ടി.സി. ബസിൽ ജീവനക്കാർ ആൾമാറാട്ടം നടത്തിയത് വിജിലൻസ് പിടികൂടി. തിരുവനന്തപുരം-മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ ബസിൽ കൊല്ലത്ത് ഞായറാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടത്തിയ ജീവനക്കാരനെ പിടികൂടിയത്.

തിരുവനന്തപുരത്തുനിന്നുമെത്തിയ ബസിൽ ഒരു ഡ്രൈവറും ഒരു ഡ്രൈവർ കം കണ്ടക്ടറുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഡ്രൈവർ കം കണ്ടക്ടറായി ഡ്യൂട്ടിയിലുണ്ടാവേണ്ട ജീവനക്കാരന് പകരം മറ്റൊരു ജീവനക്കാരനാണ് ബസിലുണ്ടായിരുന്നത്. പരിശോധനയെ തുടർന്ന് ആൾമാറാട്ടം നടത്തിയ ആളെ ഒഴിവാക്കി കൊല്ലം ഡിപ്പോയിൽനിന്ന്‌ മറ്റൊരു ഡ്രൈവറെ നിയോഗിച്ച് ബസ് സർവീസ് തുടർന്നു.