തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖാവരണം, കൈയുറകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ്. ഇതേപ്പറ്റിയുള്ള പരാതികൾ 1800 425 4835 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. ‘സുതാര്യം’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും imd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നേരിട്ടും പരാതികൾ അറിയിക്കാം.

ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഇതിനകം 41 സ്ഥാപനങ്ങൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.