തിരുവനന്തപുരം: ജവഹർലാൽ നെഹ്‌റുവിനെ മാതൃകയാക്കി ഭരിക്കുവാൻ നരേന്ദ്രമോദി സർക്കാർ തയ്യാറായാൽ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ശക്തിപ്പെടുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നെഹ്‌റു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നെഹ്‌റുവിന്റെ 132-ാമത് ജന്മവാർഷികവും ’നെഹ്‌റു ഇല്ലാത്ത 57 വർഷങ്ങൾ’ എന്ന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവൻകുട്ടി. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനു മന്ത്രി കൈമാറി.

ശാസ്ത്രബോധത്തിന്റെയും യുക്തിബോധത്തിന്റെയും സമീപനമാണ് നെഹ്‌റു പിന്തുടർന്നതെന്നും മന്ത്രി പറഞ്ഞു.

എസ്.പ്രദീപ് കുമാർ അധ്യക്ഷനായ യോഗത്തിൽ അടൂർ പ്രകാശ് എം.പി., എം.വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, ഡോ. കെ.എസ്.മണി അഴീക്കോട് തുടങ്ങിയവർ സംസാരിച്ചു.

ഡോ. കെ.വിജയൻ(ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂൾ), സോമൻ കാന്താരി(സുഭിക്ഷ ഫാർമ), ശ്രീകാന്ത് പങ്കപ്പാട്ട്(പി.ജി. ഗ്രൂപ്പ്), യു.കെ.കുഞ്ഞബ്ദുള്ള എന്നിവർ മന്ത്രിയിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.

Content Highlights: if modi learns from nehru country will perish says sivankutty