തിരുവനന്തപുരം: കഷ്ടതയനുഭവിക്കുന്നവർക്ക് പൊതിച്ചോറു നൽകുമ്പോൾ അതിനുള്ളിൽ നൂറുരൂപയുംവെച്ച് നൽകിയ കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യന് സമ്മാനമായി ഒരു ലക്ഷം രൂപ നൽകി ആദരിച്ച് ഐ.ടി. കമ്പനി ഐ.ബി.എസ്. സോഫ്റ്റ്‌വേർ. മേരിയുടെ കുമ്പളങ്ങിയിലെ വീട്ടിലെത്തി പ്രശംസാഫലകവും സമ്മാനത്തുകയുടെ ചെക്കും ഐ.ബി.എസ്. പ്രതിനിധികൾ കൈമാറി.

പ്രശസ്തിയോ സമ്മാനമോ ഒന്നും ആഗ്രഹിക്കാതെ നിസ്വാർഥ സേവനമാണ് മേരി നൽകുന്നതെന്ന് ഐ.ബി.എസിന്റെ എക്സിക്യുട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു.

കുമ്പളങ്ങിയിൽ കാറ്ററിങ് ഏജൻസിയിൽ ജോലിചെയ്യുകയായിരുന്നു മേരി. ഭർത്താവ് ബോട്ടിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നയാളും. കോവിഡ് കാലത്ത് ഇരുവർക്കും ജോലിയില്ലാതായി. ഓഗസ്റ്റിൽ ചെല്ലാനത്ത് മഴക്കെടുതിയും കടലാക്രമണവും രൂക്ഷമായപ്പോൾ പൊതിച്ചോറു നൽകുന്ന സന്നദ്ധപ്രവർത്തനത്തിൽ മേരിയും പങ്കാളിയായി. ചോറിനൊപ്പം നൂറുരൂപകൂടി പൊതിഞ്ഞാണ് മേരി നൽകിയിരുന്നത്.

Content Highlights:ibs gifted one lakh for Mary sebastian