തിരുവനന്തപുരം: തന്നെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും ചേർത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടി നൽകി മന്ത്രി വി. ശിവൻകുട്ടി. രണ്ടു പേരുടെയും ഫോട്ടോയുള്ള ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന ട്രോൾ പോസ്റ്റ് പങ്കുവെച്ചാണ് മന്ത്രിയുടെ പ്രതികരണം.

യഥാർഥ സുകുമാരക്കുറുപ്പിന്റെയും മന്ത്രിയുടെയും ഫോട്ടോ ചേർത്തുവെച്ച് മുഖസാദൃശ്യമില്ലേയെന്ന ചോദ്യവുമായാണ് ട്രോൾ. ട്രോൾ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്നാണ് ഫെയ്‌സ്ബുക്കിൽതന്നെ മന്ത്രി പ്രതികരണവുമായി എത്തിയത്.

‘ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ, കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടത്’ എന്ന് മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Content Highlights: i am not sukumara kurup says minister v sivankutty