തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ മന്ത്രി തോമസ് ഐസക് വർധിപ്പിക്കുമെന്നു പറഞ്ഞത് ഇപ്പോൾ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 2016-ലാണ് ഇതിനുമുമ്പ് വർധിപ്പിച്ചത്.

പുതുക്കിയ ശമ്പളം

ജില്ലാ പഞ്ചായത്ത്: പ്രസിഡന്റ്- 16,800 രൂപ, വൈസ് പ്രസിഡന്റ്- 14,200, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ- 10,400, അംഗങ്ങൾ-9800.

ബ്ലോക്ക് പഞ്ചായത്ത്: പ്രസിഡന്റ്- 15,600, വൈസ് പ്രസിഡന്റ്- 13,000, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ- 9800, അംഗങ്ങൾ- 8600.

ഗ്രാമപ്പഞ്ചായത്ത്: പ്രസിഡന്റ്- 14,200, വൈസ് പ്രസിഡന്റ്- 11,600, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ- 9200, അംഗങ്ങൾ- 8000.

കോർപ്പറേഷൻ: മേയർ- 16,800, ഡെപ്യൂട്ടി മേയർ-14,200, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ- 10,400, അംഗങ്ങൾ- 9200.

മുനിസിപ്പാലിറ്റി: ചെയർമാൻ- 15,600, വൈസ് ചെയർമാൻ- 13,000, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ- 9800, അംഗങ്ങൾ-8600.