കൊച്ചി: സൈനികർക്ക് കാന്റീൻവഴി സബ്സിഡിയോടെ അനുവദിക്കുന്ന മദ്യം കേന്ദ്രവ്യവസായ സുരക്ഷാസേനാ(സി.ഐ.എസ്.എഫ്.) അംഗങ്ങൾക്കും ലഭിക്കുമെന്ന് ഹൈക്കോടതി.

സി.ഐ.എസ്.എഫ്. അംഗങ്ങൾക്ക് സൈനിക കാന്റീൻവഴി സമാനരീതിയിൽ മദ്യംലഭ്യമാക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചതിനെത്തുടർന്നാണ് കോടതി ഉത്തരവ്. സി.ഐ.എസ്.എഫ്.-എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ നൽകിയ ഹർജിയിലാണിത്.

കേന്ദ്ര സായുധസേനയിലെ സി.ആർ.പി.എഫ്., സി.ഐ.എസ്.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി. തുടങ്ങിയ സേനാവിഭാഗങ്ങൾക്കു 2012-ൽ ഈ സൗകര്യം ബാധകമാക്കിയിരുന്നു. 2013-ൽ സംസ്ഥാനസർക്കാർ അത് അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഇത് നടപ്പായിട്ടില്ലെന്നായിരുന്നു ഹർജിയിലെ ആക്ഷേപം.

Content Highlights: highcourt order for cisf staffs on liquor subsidy