തിരുവനന്തപുരം: ഹൈക്കോടതി ജീവനക്കാരുടെ ശമ്പളപരിഷ്കരണ ശുപാർശകൾ പതിനൊന്നാം ശമ്പളക്കമ്മിഷൻ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും. സർവകലാശാലാ ജീവനക്കാർക്കുള്ള ശുപാർശകൾ ഫെബ്രുവരി അവസാനത്തോടെ നൽകും.

ഇതിനുപുറമേ, വാട്ടർ അതോറിറ്റിയിലെയും സർക്കാരിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളപരിഷ്കരണ ചുമതലയും കമ്മിഷനെ ഏൽപ്പിച്ചിട്ടുണ്ട്. മുനിസിപ്പൽ കണ്ടിൻജന്റ് ജീവനക്കാരുടെ ശമ്പളപരിഷ്കരണചുമതലയും ഈ കമ്മിഷനുതന്നെ. ഇവയൊക്കെ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ കെ. മോഹൻദാസ് പറഞ്ഞു.

content highlights: high court salary revision