തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചുജില്ലയിൽ ഓറഞ്ച് ജാഗ്രതയും അഞ്ചുജില്ലയിൽ മഞ്ഞജാഗ്രതയും പ്രഖ്യാപിച്ചു.

ബുധനാഴ്ച സംസ്ഥാനത്ത് പലയിടത്തും കനത്ത മഴപെയ്തു. കോട്ടയത്തും വൈക്കത്തും 19 സെൻറിമീറ്ററിലേറെയും കൊച്ചിയിൽ 15.4 സെന്റിമീറ്ററുമാണ് പെയ്തത്.

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞജാഗ്രതയും പ്രഖ്യാപിച്ചു. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരത്തെ അന്തരീക്ഷച്ചുഴിയാണ് കനത്തമഴയ്ക്കുകാരണം. വ്യാഴാഴ്ചയോടെ മഴയ്ക്ക് ശക്തികുറയും.

content highlights: heavy rain predicted today