തിരുവനന്തപുരം: മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ചില ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറിനുള്ളിൽ 11.5 മുതൽ 20.4 വരെ സെൻറീമീറ്റർ മഴ പ്രതീക്ഷിക്കാം. ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

content highlights: heavy rain likely in state