തിരുവനന്തപുരം: തുലാവർഷത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച കേരളത്തിൽ 11 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇവിടങ്ങളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച മഞ്ഞജാഗ്രത.

ലക്ഷദ്വീപിന് അടുത്തുള്ള ചക്രവാതച്ചുഴി കാരണം കേരളത്തിൽ വ്യാപകമായി മഴപെയ്യുന്നുണ്ട്. ഒരു സ്ഥലത്ത് കുറഞ്ഞ സമയത്തിൽ കൂടുതൽ മഴപെയ്യുന്ന രീതിയാണ് കാണുന്നത്.