തിരുവനന്തപുരം: അവസാനവർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. കോളേജുകളിലെത്തുംമുമ്പ് എല്ലാ വിദ്യാർഥികളും ഒരു ഡോസ് വാക്സിനെങ്കിലും എടുക്കണം. രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർ അത് സ്വീകരിക്കണം. വാക്സിൻ ലഭിക്കാൻ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.