തൃശ്ശൂർ: ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പി.പി.ഇ. കിറ്റ് ധരിക്കാതെ ജോലിചെയ്ത രണ്ടു ഹെഡ്നഴ്സുമാരെ പതിന്നാലുദിവസത്തെ നിരീക്ഷണത്തിൽ വിട്ടു. ഇരുവർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകി.

വാർഡിൽ സൂപ്പർവൈസറി ചുമതല വഹിക്കുന്ന ഇരുവരും കോവിഡ് മാർഗനിർദേശങ്ങളും അണുബാധ നിയന്ത്രണനടപടികളും ലംഘിച്ചതായി കമ്യൂണിറ്റി മെഡിസിൻ വിഭാഗം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് ആശുപത്രി സൂപ്രണ്ട് ഇരുവരെയും നിരീക്ഷണത്തിലാക്കി ഉത്തരവിറക്കിയത്.

Content Highlight:  Head Nurses Not wearing PPE kit in Thrissur