തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരേയും പെട്രോളിയം ഉത്‌പന്നങ്ങൾ ജി.എസ്‌.ടി. പരിധിയിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടും തിങ്കളാഴ്ച കേരളത്തിൽ യു.ഡി.എഫ്‌. നടത്തുന്ന ഹർത്താൽ സമാധാനപരമായിരിക്കുമെന്ന്‌ കെ.പി.സി.സി. ജനറൽസെക്രട്ടറി തമ്പാനൂർ രവി.

രാവിലെ ആറുമുതൽ വൈകീട്ട്‌ ആറുവരെയാണ്‌ ഹർത്താൽ. പ്രളയബാധിതപ്രദേശങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്‌ തടസം ഉണ്ടാകില്ല.

ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു.