കൊച്ചി/കോട്ടയം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അയ്യപ്പധർമ സേനയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. ശബരിമലയിലെ ആചാരങ്ങൾ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലെ അന്തിമതീരുമാനമെടുക്കേണ്ടത് തന്ത്രിയും പന്തളം രാജകൊട്ടാരവുമാണെന്നും അയ്യപ്പ ധർമസേന സെക്രട്ടറി ഷെല്ലി രതീഷ് പുരോഹിത് പത്രസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാട് മേഖലയെയും അവശ്യസർവീസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു.

ഹനുമാൻസേന ഭാരത് ചെയർമാൻ എ.എം. ഭക്തവത്സലൻ, കെ.എസ്. രാജു, ബിജു മണികണ്ഠൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം, ഹർത്താലിന് ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു. ഹിന്ദുസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനേ ഇത്തരം ഹർത്താൽ ഉപകരിക്കൂ എന്നതിനാൽ നീക്കത്തോട് യോജിപ്പില്ലെന്നും അദ്ദേഹം കോട്ടയത്ത്‌ പറഞ്ഞു.